06 November 2020

കൊടുവള്ളി മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണത്തിന് ഒമ്പതുകോടി
(VISION NEWS 06 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണത്തിനായി ഒമ്പതുകോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായതായി കാരാട്ട് റസാഖ് എം.എൽ.എ. അറിയിച്ചു.

നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെൻററിനും കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻററിനും മൂന്നുകോടി രൂപ വീതവും മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിനും കട്ടിപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിനും ഒന്നരക്കോടി രൂപവീതവുമാണ് നവീകരണത്തിനായി അനുവദിച്ചത്.

Post a comment

Whatsapp Button works on Mobile Device only