23 നവംബർ 2020

ദേശീയ പണിമുടക്ക്‌: ഒന്നര കോടിയിലേറെപ്പേര്‍ അണിനിരക്കും; സംസ്ഥാനത്ത്‌ പണിമുടക്ക് സമ്പൂർണമാകും.
(VISION NEWS 23 നവംബർ 2020)


തിരുവനന്തപുരം:
കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത 26 ലെ ദേശീയ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമാകും. 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. 25ന്‌ അർധരാത്രി 12 മുതൽ 26ന്‌ രാത്രി 12 വരെ നടക്കുന്ന പണിമുടക്കിന്റെ പ്രചാരണം താഴെത്തട്ടിൽവരെ പൂർത്തിയായി.
സംസ്ഥാനത്ത്‌ ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകും. മുഴുവൻ മോട്ടോർ തൊഴിലാളികളും പണിമുടക്കുന്നതിനാൽ വാഹനഗതാഗതം സ്തംഭിക്കും. സ്വകാര്യ വാഹനങ്ങളോടും പണിമുടക്കുമായി സഹകരിക്കണമെന്ന്‌ അഭ്യർഥിച്ചിട്ടുണ്ട്‌. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും.
ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ ഒഴിവാക്കി‌യിട്ടുണ്ട്. തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.
ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക് –ഇൻഷുറൻസ് ജീവനക്കാരുടെയും സംഘടനകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌. കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. പണിമുടക്കിന്‌ മുന്നോടിയായി ചൊവ്വാഴ്‌ച അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ബുധനാഴ്‌ച വൈകിട്ട്‌ തൊഴിൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങളുണ്ടാകും. പണിമുടക്ക് ദിവസം തൊഴിലാളികൾ എല്ലാ ജില്ലകളിലും പ്രധാനയിടങ്ങളിൽ കേന്ദ്രീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only