22 നവംബർ 2020

തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചേക്കും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
(VISION NEWS 22 നവംബർ 2020)

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം വര്‍ധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാം.

സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുകയുള്ളു എന്നും കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

സംസ്ഥാനത്തെ ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്ബോഴാണ് രോഗികളുടെ നിരക്കില്‍ കുറവുകാണുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗ്രാഫ് താഴേക്കുപോകുന്നതിനുമുന്‍പേ രണ്ടാംവരവിന്റെ സാധ്യതയാണ് കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only