12 നവംബർ 2020

അനാഥ ബാല്യങ്ങള്‍ക്ക് കൈത്താങ്ങുമായി കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പി സി കേഡറ്റുകള്‍
(VISION NEWS 12 നവംബർ 2020)കൊടുവള്ളി: കോവിഡ് പ്രതിസന്ധിയില്‍ ദുരിതം പേറുന്ന അനാഥ ബാല്യങ്ങള്‍ക്ക് കൈത്താങ്ങുമായി കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആദ്യ എസ് പി സി ബാച്ചിലെ കുട്ടിപ്പോലീസുകാര്‍. കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നതിന് സ്‌കൂളിലെ ജൂനിയര്‍ എസ് പി സി കേഡറ്റുകളാണ് നേതൃത്വം നല്‍കുന്നത്. കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ സാധന സാമഗ്രികള്‍ നല്‍കുന്നത്. ഗാര്‍ഡിയന്‍ എസ് പി സി പദ്ധതി പി ടി എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. ശേഖരിച്ചസാധന സാമഗ്രികള്‍ ജൂനിയര്‍ എസ് പി സി കേഡറ്റുകളായ മുഹമ്മദ് അസീം, മുഹമ്മദ് അര്‍ഷാദ്, മുഹമ്മദ് ഫാദില്‍, മുഹമ്മദ് അന്‍സില്‍, ലന മെഹറിന്‍, ഫാത്തിമ ഫിദ എന്നിവരില്‍ നിന്നും പ്രധാനാധ്യാപിക ഗീത രാംദാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ സീനിയര്‍ അധ്യാപകരായ എം സിന്ധു, എന്‍ പി ഹനീഫ, സി പി ഒ മുഹമ്മദ് കേളോത്ത്, എ സി പി ഒ സുബൈദ വായോളി എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only