15 നവംബർ 2020

സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
(VISION NEWS 15 നവംബർ 2020)കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗ വ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ ഉള്ള മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. രോഗതീവ്രത കൂടുതലുള്ള എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കളക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 500 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഒക്ടോബര്‍ 31ന് അവസാനിച്ച നിരോധനാജ്ഞ പിന്നീട് നവംബര്‍ 15 വരെ നീട്ടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only