03 November 2020

ആധുനിക ടോയ്ലറ്റ് നിർമ്മാണം - പ്രവൃത്തി ഉദ്ഘാടനം
(VISION NEWS 03 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവളളി :   കൊടുവള്ളി മുൻസിപ്പാലിറ്റി നഗര സഞ്ചയ് പദ്ധതിയിൽ ഉൾപ്പെടുത്തി കളരാന്തിരി ജി എം എൽ പി സ്കൂളിൽ നിർമ്മിക്കുന്ന ആധുനിക ടോയ്ലറ്റുകളുടെ പ്രവൃത്തി നിർമ്മാണ ഉദ്ഘാടനം  മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. എ.പി അബ്ദുൽ മജീദ് മാസ്റ്റർ  നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. വി സി നൂർജഹാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ.അനീസ് മാസ്റ്റർ, പിടിഎ പ്രസിഡന്റ് ശ്രീ. പുനത്തിൽ മജീദ്, എംപിടി എ ചെയർപേഴ്സൺ ശ്രീമതി. ഫൗസിയ ലത്തീഫ്, കെ.വി അബ്ദുൽ ഷരീഫ്, അബ്ദുൽ ലത്തീഫ് പട്ടിണിക്കര , സീനിയർ അസിസ്റ്റന്റ് ശ്രീമതി. എകെ റംല ടീച്ചർ, ഷാബു കെ, മഹമൂദ് എൻ, മുഹമ്മദ് കെ,ഹെഡ് മാസ്റ്റർ ടി.ഡി. അബ്ദുൽ കാദർ മാസ്റ്റർ, വി.സി അബൂബക്കർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only