കൊടുവള്ളി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കൊടുവള്ളി നഗരസഭയിലെ കോട്ടക്കല്‍-കൊടുവന്മുഴി-സ്രാമ്പിക്കല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ഡിവിഷന് കൗണ്‍സിലര്‍ ഒ നിഷിതയുടെ അധ്യക്ഷത വഹിച്ചു. കെ സി എല്‍ ചെയര്മാന് വായോളി മുഹമ്മദ് മാസ്റ്റര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ ബാബു, കൗണ്‍സിലര്‍ ഒ പി റസാഖ്, റസിയ ഇബ്രാഹിം, ഒ പി റഷീദ്, വി ഷാഫി ഹാജി, അഹമ്മദ്കുട്ടി ഹാജി, ബിച്ചുണ്ണി ഹാജി, നൗഷാദ്, അബുഹാജി, സി പി മുഹമ്മദ്, കോണ്ട്രാക്ടര് സലിം തുടങ്ങിയവര്‍ സംസാരിച്ചു. പി എം ചന്ദ്രന് സ്വാഗതവും ഇ ബാലന് നന്ദിയും പറഞ്ഞു.
Post a comment