20 നവംബർ 2020

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്നു​ മു​ത​ല്‍
(VISION NEWS 20 നവംബർ 2020)


    
കോ​ഴി​ക്കോ​ട്:ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ക്കും. അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​സി.​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കു​ക. 

നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന തീ​യ​തി​യി​ല്‍ 21 വ​യ​സ് പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണം എ​ന്ന​തൊ​ഴി​കെ​യു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ദി​വ​സ​ത്തി​ലെ സ്ഥി​തി​യാ​ണ് യോ​ഗ്യ​ത​ക്കും അ​യോ​ഗ്യ​ത​ക്കും ക​ണ​ക്കാ​ക്കു​ക. ഏ​തെ​ങ്കി​ലും കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ​തു​കൊ​ണ്ട് മാ​ത്രം ഒ​രാ​ള്‍​ക്ക് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു അ​യോ​ഗ്യ​ത​യി​ല്ല. 

അ​ഴി​മ​തി​യ്‌​ക്കോ കൂ​റി​ല്ലാ​യ്മ​യ്‌​ക്കോ ഉ​ദ്യോ​ഗ​ത്തി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട​പ്പെ​ട്ട ഏ​തൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും പി​രി​ച്ചു​വി​ട​പ്പെ​ട്ട തീ​യ​തി മു​ത​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്ക് അ​യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കും.​അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റി​ല്‍ പ​രി​ശോ​ധ​ന​ക്ക് ല​ഭ്യ​മാ​ണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only