16 നവംബർ 2020

മത്സരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഒരു കൈ നോക്കാം; കേരളത്തില്‍
(VISION NEWS 16 നവംബർ 2020)

​   
തെരഞ്ഞെടുപ്പിൽ 'മത്സരിപ്പിക്കാൻ ആളെ തപ്പി ആം ആദ്​മി
കേരളത്തില്‍ തെരഞ്ഞെടുപ്പിൽ 'മത്സരിപ്പിക്കാൻ ആളെ തപ്പി ആം ആദ്​മി പാർട്ടി. ഇന്ന്​ പ്രമുഖ പത്രത്തില്‍ കേരളത്തിലെ ആം ആദ്​മി പാര്‍ട്ടിയുടേതായി വന്ന പരസ്യം ഇങ്ങനെയാണ് . മികച്ച പ്രതിഛായയുള്ള പൊതുപ്രവര്‍ത്തകര്‍, വിരമിച്ച​ അധ്യാപകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍..തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ആംആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന്​ പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു''.

 വിവരങ്ങള്‍ക്കായി ആം ആദ്​മി പാര്‍ട്ടി വെബ്​സൈറ്റും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്​. നവംബര്‍ 19 വരെയാണ്​ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വിവിധ പാര്‍ട്ടികളില്‍ നിന്നും പിണങ്ങി മത്സരിക്കുന്നവരെയും മറ്റും ആംആദ്​മി പാര്‍ട്ടിയില്‍ എത്തിക്കാനുള്ള തന്ത്രമായും പരസ്യത്തെ കാണുന്നവരുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only