28 നവംബർ 2020

അപകടമൊഴിവായത് തലനാരിഴക്ക്: നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞത് കിണറിലേക്ക്
(VISION NEWS 28 നവംബർ 2020)


മുക്കം: മിനി ലോറി കിണറ്റിൽ വീണ് മൂന്ന് പേർക്ക് പരിക്ക്.മുക്കം ചേന്നമംഗല്ലൂർ പുൽപ്പറമ്പിലാണ് വീട് നിർമാണത്തിനായി കല്ലുമായി വന്ന മിനിലോറി കിണറ്റിൽ വീണത്.


കുത്തനെയുള്ള കയറ്റം കയറുമ്പോൾ ലോറി പുറകോട്ട് ഇറങ്ങി 30 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഡ്രൈവർ ഒഴികെയുള്ള രണ്ട് പേർ ലോറിയിൽ നിന്ന് ചാടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ കാലിന്‍റെ അസ്ഥിക്ക് പൊട്ടലുണ്ട്. മുക്കം ഫയർഫോഴ്സ് എത്തി മൂന്ന് പേരെയും രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only