21 നവംബർ 2020

മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുമോ?., ഗ്വാര്‍ഡിയോളയുടെ മറുപടി ഇങ്ങനെ..
(VISION NEWS 21 നവംബർ 2020)

​   
സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ബാഴ്സ ആരാധകനെന്ന നിലയില്‍ തന്‍റെ ആഗ്രഹമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. മെസി ബാഴ്സക്കുവേണ്ടിയുള്ള കളിക്കാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ബാഴ്സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഗ്വാര്‍ഡിയോള പറഞ്ഞു. പരിശീലക സ്ഥാനത്ത് സിറ്റിയുമായുള്ള കരാര്‍ ഗ്വാര്‍ഡിയോള രണ്ടുവര്‍ഷത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് മെസിയുടെ കാര്യത്തില്‍ ഗ്വാര്‍ഡിയോള പ്രതികരിച്ചത്. 

ബാഴ്സലോണയുമായുള്ള കരാര്‍ ഈ സീസണൊടുവില്‍ അവസാനിക്കുമ്പോള്‍ മെസി ബാഴ്സ വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, ബാഴ്സ മുന്‍ പരിശീലകന്‍ കൂടിയായ ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും മെസി കൂടുമാറുകയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only