11 November 2020

ക​യാ​ക്കിം​ഗ് സെ​ന്‍റ​ർ നി​ർ​മാണത്തിന് അനുമതിയായി
(VISION NEWS 11 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മു​ക്കം: സാ​ഹ​സി​ക ടൂ​റി​സ​ത്തി​ലൂടെ ലോ​ക വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം നേ​ടി​യ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്ക​യ​ത്ത് ക​യാ​ക്കിം​ഗ് സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​തി​ന് 99 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ക​യാ​ക്കിം​ഗ് സെ​ന്‍റ​ർ നി​ർ​മാ​ണ​ത്തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി 76 ല​ക്ഷം രൂ​പ, കോ​ൺ​ക്രീ​റ്റ് ബെ​ഞ്ചു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 1,72,000 രൂ​പ, അ​രി​പ്പാ​റ​യി​ൽ റാ​മ്പി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ, കു​റു​ങ്ക​യ​ത്ത് റാ​മ്പ്, ഹാ​ൻഡ് റെ​യി​ൽ എ​ന്നി​വ​യ്ക്കാ​യി ര​ണ്ട് ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 

പൊ​തു മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെ​ഇ​എ​ൽ ആ​ണ് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട് ത​യാ​റാ​ക്കി​യ​ത്. ടൂ​റി​സം വ​കു​പ്പ് അ​നു​യോ​ജ്യ​രാ​യ ക​മ്പ​നി​ക​ളി​ൽ നി​ന്ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച് പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല ഏ​ൽ​പി​ക്കും. ഇ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പി​എം​സി​ക്കാ​യി​രി​ക്കും നി​ർ​മാ​ണ ചു​മ​ത​ല. 12 മാ​സ​ക്കാ​ല​യ​ള​വി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ഏതാനും വ​ർ​ഷ​ങ്ങ​ളാ​യി കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ന​ട​ന്ന ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ദേ​ശ​ത്ത് നി​ന്ന​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത് മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്കും പു​ത്ത​നു​ണ​ർ​വ് സ​മ്മാ​നി​ച്ചി​രു​ന്നു

Post a comment

Whatsapp Button works on Mobile Device only