15 നവംബർ 2020

"സിറ്റി ഗ്യാസ് പൈപ്പ് ലൈൻ" വീടുകളിലേക്ക് നേരിട്ട് ഗ്യാസ് എത്തിക്കൽ, പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യഘട്ടം താമരശ്ശേരി മുതൽ കാരന്തൂർ വരെ.
(VISION NEWS 15 നവംബർ 2020)താമരശ്ശേരി:
ഗയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായതോടെ വീടുകളിലേക്ക് നേരിട്ട് ഗ്യാസ് കണക്ഷൻ എത്തിക്കുന്നതിനായിയി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.കോഴിക്കോട് ജില്ലയിൽ ആദ്യഘട്ടത്തിൽ താമരശ്ശേരി മുതൽ കാരന്തൂർ വരെയുള്ള ഉപഭോക്താക്കൾക്കാണ് വീടുകളിൽ നേരിട്ട് ഗ്യാസ് ലഭിക്കുക. ഇതോടെ നിലവിലെ നിരക്കിൽ നിന്നും 30% വില കുറച്ച് ഗ്യാസ് ലഭ്യമാവും. റോഡുകളിൽ കുഴിയെടുക്കാതെ തുരങ്കങ്ങൾ നിർമ്മിച്ച് അതിലൂടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഉണ്ണിക്കുളം പഞ്ചായത്തിലെ എകരൂലിൽ സ്ഥാപിച്ച ഗയിൽ പൈപ്പ് ലൈൻ വാൽവ് സ്റ്റേഷനിൽ നിന്നുമാണ് താമരശ്ശേരി ഭാഗത്തേക്ക് ഗ്യാസ് വിതരണം നടത്തുക. അടുത്ത ഘട്ടമായി ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കും, വയനാട് ,മലപ്പുറം ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും.ഇന്ത്യൻ ഓയിൽ - അദാനി സംയുക്ത സംരഭമാണ് പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only