14 നവംബർ 2020

കൊടുവള്ളി നഗരസഭയിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളായി
(VISION NEWS 14 നവംബർ 2020)
കൊടുവള്ളി:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 36 ഡിവിഷനുകളുള്ള കൊടുവള്ളിയിൽ 33 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്ര
ഖ്യാപിച്ചത്. മൂന്ന് ഡിവിഷനുക
ളിലെ സ്ഥാനാർഥികളെ പിന്നീട്
തീരുമാനിക്കും.
സി.പി.എം (14), ഐ.എൻ.
എൽ. (14), സി.പി.ഐ. (2),
എൽ.ജെ.ഡി. (1), എൻ.സി.പി.
(1), ജനതാദൾ എസ് (1), സ്വത്
ന്ത്രർ (3) എന്നിങ്ങനെയാണ്
എൽഡി.എഫി.ലെ സീറ്റ് വിഭജനം.
കാലാവധി കഴിഞ്ഞ കൗൺസിലിൽ അംഗങ്ങളായ സി.പി.എം നേതാക്കളായ കെ. ബാബു, കെ. ജമീല, ഐ.എൻ.എൽ. നേതാക്കളായ വായോളി മുഹമ്മദ്, സി.പി. നാസർ കോയ തങ്ങൾ, ഇ.സി. മുഹമ്മദ്, ഫൈസൽ കാരാട്ട് എന്നിവർ ഇത്തവണയും ജനവിധി തേടുന്നുണ്ട്.

1-പനക്കോട്, 11- കരീറ്റിപറമ്പ് ഈസ്റ്റ്, 12-കരീറ്റിപറമ്പ് വെസ്റ്റ് ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ്  പ്രഖ്യാപിക്കാനുള്ളത്.
ഡിവിഷൻ- 2 വാവാട് വെസ്റ്റ് - കെ.പി. ബഷീർ, ഡിവിഷൻ- 3 വാവാട് ഈസ്റ്റ് -
പി.കെ. മുഹമ്മദ്കുട്ടി, 4. പൊയിലങ്ങാടി- കാദർ കെ. കുന്നുമ്മൽ, 5. പോർങ്ങോട്ടൂർ- കെ. സുരേന്ദ്രൻ, 6. കളരാന്തിരി നോർത്ത് - ടി.കെ. ശംസുദ്ദീൻ, 7.കളരാന്തിരി സൗത്ത്-എ.കെ. അഫ്സത്ത്, 8. പട്ടിണിക്കര- കെ.വി.ഷഹന മുജീബ്, 9. ആറങ്ങോട് - അർഷഅശോകൻ, 10. മാനിപുരം - സലിം മാനിപുരം, 13. മുക്കിലങ്ങാടി- ഫാത്തിമാ ശരീഫ്, 14. വാരിക്കുഴിത്താഴം - കെ. ബാബു, 15. ചുണ്ടപ്പുറം- ഫൈസൽ കാരാട്ട്,
16. കരുവൻപൊയിൽവെസ്റ്റ് -
ജമീലാ ബഷീർ, 17. ചുള്ളിയാട്ടുമുക്ക് - മാതോലത്ത് ആയിഷാ അബ്ദുള്ള, 18. കരുവൻ പൊയിൽ - വായോളി മുഹമ്മദ്, 19. തലപെരുമണ്ണ - എം.പി.ഷംസുദ്ദീൻ, 20. പ്രാവിൽ - ശഹർബാൻ അസീസ്, 21. നെടുമല - ഇ. ബാലൻ, 22. വെണ്ണക്കാട് - വെണ്ണക്കാട്ടിൽ സാബിറ, 23. മദ്രസാബസാർ - പി.ടി. ശംസുദ്ദീൻ, 24. സൗത്ത് കൊടുവള്ളി - കെ. ജമീല, 25. മേഡേൺബസാർ - ഇ.സി. മുഹമ്മദ്, 26. നരൂക്കിൽ - ഒ.പി. റസീന, 27. പറമ്പത്ത് കാവ് - സിന്ധു സുനി, 28. കൊടുവള്ളി ഈസ്റ്റ് - കെ.കെ. റംല, 29. കൊടുവള്ളി നോർത്ത് - റസിയ ഇബ്രാഹിം, 30. കൊടുവള്ളി വെസ്റ്റ് - സെെന അസീസ്, 31. പാലക്കുറ്റി - രഹനാകബീർ.32. ആനപ്പാറ-
സി.പി. നാസർ കോയ തങ്ങൾ, 33. നെല്ലാംങ്കണ്ടി - ജിന കബീർ, 34.വാവാട് സെൻ്റർ - എം.കെ. രാജൻ,
 35. ഇരുമോത്ത് - ലളിത വെള്ളറ, 36. എരഞ്ഞോണ - ഷാന നൗഷാജ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only