05 നവംബർ 2020

ടി അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാർ അനുസ്മരണം
(VISION NEWS 05 നവംബർ 2020)അരനൂറ്റാണ്ടുകാലം ആവിലോറയുടെ മതരാഷ്ട്രീയ രംഗത്തെ മഹനീയ നേതൃത്ത്വം ആയിരുന്ന ടി.  അബ്ദുറഹിമാൻ കുട്ടി മുസ്ലിയാരെ ആവിലോറ വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു.പരിപാടി വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ്‌  ടി. ഡി. മുഹമ്മദ്‌ ഹാജിയുടെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എൻ. സി. ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് മെമ്പർ എം. എ. ഗഫൂർ മാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി.പരിപാടിയിൽകിഴക്കോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി  വി. കെ. അബ്ദുറഹ്മാൻ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി. കെ. മൊയ്‌തീൻഹാജി, കെ. കാദർ മാസ്റ്റർ, മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ ടി. കെ. ഹുസൈൻ മുസ്‌ലിയാർ , ഫസൽ ആവിലോറ, റിയാസ് വഴിക്കടവ്, പി. എം. സത്താർ, കെ. കെ. ഉസൈൻ പ്രസംഗിച്ചു. വാർഡ് ലീഗ് സെക്രട്ടറി കെ. കെ. ഗഫൂർ മാസ്റ്റർ സ്വാഗതവും കെ. മുഹമ്മദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only