19 നവംബർ 2020

നവംബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍
(VISION NEWS 19 നവംബർ 2020)


തിരുവനന്തപുരം: നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ആദ്യ ദിവസങ്ങളില്‍ എ.എ.വൈ വിഭാഗക്കാര്‍ക്കും (മഞ്ഞ) 23 മുതല്‍ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും (പിങ്ക്) 27 മുതല്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുമാണ് (നീല, വെള്ള) വിതരണം.

എന്നാല്‍ കഴിഞ്ഞ മാസത്തെ വിതരണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അടുത്ത കിറ്റ് വിതരണം തുടങ്ങുന്നതില്‍ റേഷന്‍കട ഉടമകളുടെ സംഘടനകള്‍ പ്രതിഷേധിച്ചു. ഡിസംബര്‍ ആദ്യവാരത്തോടെ നവംബറിലെ കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ശേഷം ക്രിസ്മസ് സൗജന്യക്കിറ്റ് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഈ ക്രമീകരണം കൊണ്ടുവരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only