03 November 2020

അങ്കണവാടി ജീവനക്കാർ സത്യഗ്രഹം സംഘടിപ്പിച്ചു
(VISION NEWS 03 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കൊടുവള്ളി -ഹോണറേറിയം കുടിശിക മൂന്നുവർഷമായിട്ടും വിതരണം ചെയ്യാത്ത ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച്‌ അങ്കണവാടി ജീവനക്കാർ കൊടുവള്ളി നഗരസഭ ഓഫീസിന്‌ മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. നഗരസഭ പരിധിയിൽ 41 അങ്കണവാടിയിലെ വർക്കർമാർക്കും ഹെൽപർമാർക്കും 2017ൽ  നൽകാനുള്ള ഹോണറേറിയം ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ സത്യഗ്രഹം സംഘടിപ്പിച്ചത്‌.  

കോവിഡ്‌ മാനദണ്ഡം അനുസരിച്ച്‌ നടന്ന സത്യഗ്രഹത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ നഗരസഭയിലെ മുഴുവൻ അങ്കണവാടികളിലും ജീവനക്കാർ ധർണ സംഘടിപ്പിച്ചു. 

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം കെ ജമീല സത്യഗ്രഹം ഉദ്‌ഘാടനംചെയ്‌തു. പി വിനോദിനി അധ്യക്ഷയായി. കൗൺസിലർ ഇ സി മുഹമ്മദ്‌, ഷൈലജ എളമാക്കിൽ, പി കെ സുമതി, പി ഷൈലജ എന്നിവർ സംസാരിച്ചു. ടി വാസന്തി സ്വാഗതവും വി സി രാധാമണി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only