13 November 2020

താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശിയുടേത്.
(VISION NEWS 13 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






താമരശ്ശേരി: രണ്ടാം വളവിനു താഴെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം  കൂടരഞ്ഞി പൂവാറന്‍തോട്,സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. 

നിലവിൽ ഓമശ്ശേരിയില്‍ വാടകക്ക് താമസിക്കുകയാണ് രാജുവും കുടുംബവും.

പൂവാറന്‍തോട് നടുക്കുടിയില്‍ രാജു ജേക്കബ്(56) ആണ് ചിപ്പിലിത്തോടിന് സമീപത്തെ വനപ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ടോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്താനായത്.

എസ് ഐ മുരളിയുടെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ഒക്‌ടോബര്‍ 25 നാണ് മുക്കം പോസ്റ്റ് ഓഫീസിലെ എം ടി എസ് ആയ രാജു ജേക്കബ് വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കൾ അറിയിച്ചു.

 തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചുരത്തില്‍ മൃതദേഹം കണ്ടെത്താനായത്.

 സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നെ കാൽ ഓടെയായിരുന്നു കനലാട് ഫോറസ്റ്റ് സെക്ഷനിലെ വനപാലക സംഘം മരത്തിൽ തൂങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

 ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ മുഖേനയാണ് താമരശ്ശേരി എസ് ഐ പി എൻ.മുരളീധരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മരിച്ച ആളെ തിരിച്ചറിഞ്ഞത്,

പോലീസ് വിവരമറിയിച്ചതിനെ തുടർന്നാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാജുവിൻ്റെ താണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

തുടർന്ന്,പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സംസ്കാരം നടത്തി.

ഭാര്യ: സാലി.

 മക്കള്‍: ജില്‍വിന്‍, ജിസ്മില്‍.

Post a comment

Whatsapp Button works on Mobile Device only