ബാങ്ക് മൊറട്ടോറിയം ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മൊറട്ടോറിയം കാലയളവില്‍ ഈടാക്കിയ കൂട്ടുപലിശ തിരികെ നല്കാന് നടപടിയെടുത്തുവെന്ന കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും അധിക സത്യവാങ്മൂലവും കോടതിക്ക് മുന്നിലെത്തും എന്നാണ് റിപ്പോർട്ട്.
Post a comment