05 November 2020

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി
(VISION NEWS 05 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പുതുക്കല്‍ ജനുവരി 2020 മുതല്‍ 2021 ഫെബ്രുവരി വരെ എന്ന് രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക് 2021 മേയ് വരെ www.eemployment.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പുതുക്കാം. 2019 ഡിസംബര്‍ മുതല്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍നടത്തുകയോ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കുകയോ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 2021 മെയ് 31 നകം ഓഫീസില്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  

*വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു*

ജില്ലയില്‍ പി ആര്‍ ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫഷണല്‍ ക്യാമറ, െ്രെഡവിംഗ് ലൈസന്‍സ് ഉണ്ടാകണം, ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. അവസാന തീയതി നവംബര്‍ 20. അപേക്ഷാ ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും www.prd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം.

*ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു*

കേന്ദ്ര ടെക്‌സൈറ്റല്‍ മന്ത്രാലയത്തിന്റെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ക്ക് എടിഡിസി ഗ്യാപ്പ് സ്‌കോളര്‍ഷിപ്പോടു കൂടിയുളള ഒരു വര്‍ഷത്തെ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവിന് 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കുളളതും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുളളവരുമായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിലാസം അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, വേങ്ങര ബസ് സ്റ്റാന്റ്, വേങ്ങര, മലപ്പുറം 676304. ഇ-മെയില്‍: malappuram@atdcindia.co.in. ഫോണ്‍: 9946206814, 9744022070.

*പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം*

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് അക്വാകള്‍ച്ചര്‍ കോഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി എഫ് എസ് സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം എസ് സി സുവോളജി. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ നവംബര്‍ ആറിനകം അപേക്ഷിക്കണം. ഫോണ്‍: 0495  2383780, ഇ-മെയില്‍: ddfcalicut@gmail.com

*സര്‍ട്ടിഫിക്കറ്റ്  ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷിക്കാം*

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, ലൈഫ് എന്‍ജിനീയറിംഗ്, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി റ്റി പി, വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ കോഴ്‌സുകളാണ് നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. വിശദ വിവരം wwws.rc.kerala.gov.in, wwws.rccc.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. 18 വയസ്സിനുമുകളില്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. ഫോണ്‍: 0471 2326101, 8281114464, 2325101.

*എന്‍ എസ് ഡി സി കോഴ്‌സുകളുടെ ലിസ്റ്റ്് പ്രസിദ്ധീകരിച്ചു*

നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുളള കോഴ്‌സുകളുടെ ലിസ്റ്റ് wwws.rccc.in ല്‍ പസിദ്ധീകരിച്ചതായി ഡയറക്ടര്‍ അറിയിച്ചു.   കോഴ്‌സുകള്‍ക്ക് എസ് ആര്‍ സി എന്‍ എസ് ഡി സി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Post a comment

Whatsapp Button works on Mobile Device only