14 നവംബർ 2020

വിവാഹം കഴിഞ്ഞ പത്ത് ദിവസം; വാഹനാപകടത്തിൽ നവ ദമ്പതികൾക്ക്‌ ദാരുണാന്ത്യം
(VISION NEWS 14 നവംബർ 2020) തേഞ്ഞിപ്പലം:ദേശീയപാത യിൽ കാക്കഞ്ചേരിയിൽ സ്പിന്നിങ്​ മില്ലിന്​ സമീപം ഉണ്ടായവാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു.

ശനിയാഴ്ച രാവിലെ 10 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്ററ് ലോറിയുടെ അടിയിൽ പെടുകയായിരുന്നു.

സലാഹുദ്ദീൻ സംഭവസ്ഥലത്തുo.ഫാത്തിമ ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ്  മരിച്ചത്​. 

 വേങ്ങര കണ്ണമംഗലം കണിത്തൊടിക മാട്ടിൽ വീട്ടിൽ കെ ടി സലാഹുദ്ദീൻ(25) ഭാര്യ ചേലേമ്പ്ര പുള്ളിപ്പറമ്പ് ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു​ ഇരുവരുടെയും വിവാഹം​.

സലാഹുദ്ദീൻ SKSSF കുന്നുംപുറം ക്ലസ്റ്റർ ഭാരവാഹിയും വേങ്ങര മലബാർ എയ്ഡഡ് കോളജ് പ്രഥമ യൂണിയൻ ചെയർമാനും ആയിരുന്നു.

ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​ൻ്റെ  മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ്:  ഷഹർബാനു. സഹോദരങ്ങൾ:  സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only