19 നവംബർ 2020

സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്ന് സുപ്രീംകോടതി.
(VISION NEWS 19 നവംബർ 2020)

ദില്ലി:
സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ മുന്‍ അനുമതിയില്ലാതെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം.
ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു.
 കടപ്പാട് :ഏഷ്യാനെറ്റ് ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only