10 നവംബർ 2020

ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്ക് വാട്ട്‌സാപ്പും: ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ചു
(VISION NEWS 10 നവംബർ 2020)


     
               

യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു.

ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും അതിലൂടെ കഴിയും.

കോൾ ബട്ടണിൽ അമർത്തിയാൽ വോയ്സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു.

വാട്ട്സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേർ ബിസിനസ് അക്കൗണ്ടിൽ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളംപേർ ഓരോ മാസവും ബിസിനസ് കാറ്റ്ലോഗുകൾ കാണുന്നുമുണ്ട്. ഇന്ത്യയിൽ ഇത് 30ലക്ഷത്തിലധികമാണ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only