04 November 2020

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്ക സംവരണം ഭരണഘടന അട്ടിമറി - ഐക്യ വേദി.
(VISION NEWS 04 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



താമരശ്ശേരി :മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്ക് സംവരണം അനുവദിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടന അട്ടിമറിയും, പട്ടികജാതി-വർഗ്ഗ ജനവിഭാഗങ്ങളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളോട് കാട്ടുന്ന ശക്തമായ അനീതിയുമാണെന്ന് കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി.പി.ഗോവിന്ദൻ വെളിമണ്ണ പറഞ്ഞു. സംഘടനയുടെ താമ രശ്ശേരി താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണം ഒരിക്കലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള മാർഗ്ഗമല്ല. സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് വേർപ്പെട്ട് പോയ കൊടിയ ജാതിയ പീഢനകൾ അനുഭവിച്ച പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജന വിഭാഗത്തിൻ്റെ വിദ്യാഭ്യാസവും, സാമൂഹ്യവുമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഡോക്ടർ ബി.ആർ.അബേദ്കർ ഭരണഘടനയിൽ സംവരണം എഴുതി ചേർത്തത് അത് ചില സമുദായ സംഘടനയുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി അട്ടിമറിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.പാർലമെൻ്റ് പാസ്സാക്കിയ നിയമം: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയിലിരിക്കെ ആ വിധി വരുംമുമ്പെ ഇന്ത്യയിലാദ്യമായി കേരളത്തിൽ എന്തിനാണ് ധ്യതി പിടിച്ച് ഈ നിയമം നടപ്പാക്കുന്നത് ഇതിനല്ലാതെ മറ്റെന്തിനാണ്. ഈ സമുദായ സംഘടനകൾക്ക് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റ് സ്ഥാപനങ്ങളുമുണ്ട് അവിടെ എന്ത് കൊണ്ടാണ് ഇവർ ഈ സംവരണം നടപ്പാക്കാതത്ത് സാമ്പത്തി സംവരണ നടപ്പാക്കാൻ ധൃതി പിടിക്കുന്ന സർക്കാർ എന്ത് കൊണ്ട് സർക്കാർ ഖജനാവിൽ നിന്ന് സാമ്പത്തികം കൈപ്പറ്റുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പാക്കാൻ നിയമനിർമ്മാണം നടത്താൻ ധൃതി കാണിക്കാതതെന്ന് വ്യക്തമാക്കണമെന്നും പി.ഗോവിന്ദൻ ആവശ്യപ്പെട്ടു.വി.കെ.ബാലൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി.പി.പി.പ്രഭാഷ് സ്വാഗതം പറഞ്ഞു. വി.കെ.സജിൽ കുമാർ, പി.ചന്ദ്രദാസ്, ബാബുരാജ്, പ്രിയദൻ ചോലക്കര, പി.പി.ബാബു, വിജിത്ത്, TU ജാനകി, ജാനകി കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only