19 നവംബർ 2020

തദ്ദേശ തിരഞ്ഞെടുപ്പ് : ചിഹ്നം അനുവദിച്ചു
(VISION NEWS 19 നവംബർ 2020)
തദ്ദേശ തിരഞ്ഞടുപ്പിൽ വിവിധ രാഷ്ട്രീയ കക്ഷികൾക്ക് ചിഹ്നം അനുവദിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
ദ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( റെഡ് ഫ്‌ളാഗ്) - ബ്ലാക്ക് ബോർഡ്, ഡെമൊക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി -ക്യാമറ, കേരള കാമരാജ് കോൺഗ്രസ് പാർട്ടി - ക്രിക്കറ്റ് ബാറ്റ്, കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (എം. വി രാജേഷ് വിഭാഗം) - ഇങ്ക് പോട്ട് ആൻഡ് പെൻ, ഭാരത് ധർമ്മ ജന സേന പാർട്ടി - പൈനാപ്പിൾ, ഭാരതീയ സബ്‌ലോക് പാർട്ടി - പ്രഷർ കുക്കർ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി - ഷിപ്പ്, അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ - പെരുമ്പറ, കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി ( എം. അജീബ് വിഭാഗം )- വാട്ടർ ടാപ്പ് എന്നിങ്ങനെയാണ് ചിഹ്നം അനുവദിച്ചത്.


കേരള കോൺഗ്രസ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു
കേരള കോൺഗ്രസ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസി (എം) ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ. മാണി വിഭാഗവും 'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയിൽ നിലവിലുളള ഡബ്്ളിയു.പി(സി). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് 'ചെണ്ട' യും, കേരള കോൺഗ്രസ് (എം) ജോസ്. കെ. മാണി വിഭാഗത്തിന് 'ടേബിൾ ഫാനും' അവർ ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only