11 November 2020

സഹചാരി സെന്റർ ശിലാസ്ഥാപനം നാളെ
(VISION NEWS 11 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി : മലയോര മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാവുന്ന ഹോം കെയർ, മെഡിക്കൽ ലാബ്, മരുന്ന് വിതരണം ,ഡോക്ടറുടെ സേവനം, കൗൺസിലിംഗ് സെന്റർ, ഉപകരണങ്ങൾ, ഫിസിയോ തെറാപ്പി, ഡെ കെയർ, ആംബുലൻസ് സർവ്വീസ് ,ഡയാലിസിസ് തുടങ്ങിയ പത്തോളം സൗജന്യ സംരംഭങ്ങളുള്ള എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖലാ സഹചാരി സെന്റർ ശിലാസ്ഥാപനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സഹചാരി സെന്റർ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനാവും. സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ, മുക്കം ഉമർ ഫൈസി തുടങ്ങിയവർ പങ്കെടുക്കും. എം.കെ. രാഘവൻ എം.പി. മുഖ്യാഥിതിയാവും. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണവും സത്താർ പന്തലൂർ പ്രഭാഷണവും  നിർവ്വഹിക്കും. യു. കെ.അബ്ദുല്ലത്തീഫ് മൗലവി, എൻ.അബ്ദുല്ല മുസ്ല്യാർ, മുസ്ഥഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, സയ്യിദ് മുബഷിർ തങ്ങൾ, എം.എ.റസാഖ് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ, റഷീദ് ഫൈസി വെള്ളായിക്കോട്,യു.കെ. ഇബാഹിം,കുഞ്ഞാലൻ കുട്ടി ഫൈസി, യൂസുഫ് ഫൈസി, സുബൈർ മാസ്റ്റർ ,ഒപിഎം അഷ്റഫ്,നൂറുദ്ദീൻ ഫൈസി, ഇ.കെ.ഹുസൈൻ ഹാജി, അലി അക്ബർ, പി

Post a comment

Whatsapp Button works on Mobile Device only