14 November 2020

ശബരിമല നട നാളെ തുറക്കും, ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച മുതല്‍
(VISION NEWS 14 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. 60​നും​ 65​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ​മെ​ഡി​ക്ക​ല്‍​ ​ഫി​റ്റ്ന​സ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​നി​ര്‍​ബ​ന്ധമാക്കിയിട്ടുണ്ട്. തീ​ര്‍​ത്ഥാ​ട​ക​ര്‍​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​ന​ട​ത്തി​യ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​കൈയില്‍ ക​രു​ത​ണം. ​മ​ല​ ​ക​യ​റു​മ്ബോ​ള്‍​ ​മാ​സ്‌​ക് ​നി​ര്‍​ബ​ന്ധ​മ​ല്ല.​ ​ഉ​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​ശേ​ഖ​രി​ച്ച്‌ ​ന​ശി​പ്പി​ക്കാ​ന്‍​ ​സൗ​ക​ര്യമൊരുക്കിയിട്ടുണ്ട്​.
​ക​ട​ക​ളി​ല്‍​ ​സാ​നി​റ്റൈ​സ​റു​ക​ളും​ ​മാ​സ്‌​കു​ക​ളും​ ​അ​ണു​ന​ശീ​ക​ര​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​മെ​ഡി​ക്ക​ല്‍​ ​സെ​ന്റ​റു​ക​ള്‍,​ ​ഓ​ക്സി​ജ​ന്‍​ ​പാ​ര്‍​ല​റു​ക​ള്‍​ ​തുടങ്ങിയവയും പ്ര​വ​ര്‍​ത്തി​പ്പി​ക്കും.
​ വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും.​ശ​ബ​രി​മ​ല​യി​ല്‍​ ​ഒ​രേ​ ​സ​മ​യം​ ​നാ​ല് ​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കും.​ ​മ​ക​ര​ ​വി​ള​ക്കു​ ​കാ​ല​ത്ത് ​നാ​ലു​ ​ഘ​ട്ട​മാ​യാ​ണ് ​ക്ര​മീ​ക​ര​ണം.​ ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​ഐ​ജി​യും​ ​റേ​ഞ്ച് ​ഡി​ഐ​ജി​യും​ ​മേ​ല്‍​നോ​ട്ടം​ ​വ​ഹി​ക്കും.​ ​നാ​ളെ​ ​മു​ത​ല്‍​ ​ന​വം​ബ​ര്‍​ 30​ ​വ​രെ​യു​ള്ള​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ല്‍​ ​എ​സ്.​പി​മാ​രാ​യ​ ​ആ​ര്‍.​ ​സു​കേ​ശ​ന്‍,​ ​ബി.​ ​കൃ​ഷ്ണ​കു​മാ​ര്‍​ ​എ​ന്നി​വ​ര്‍​ക്കാ​ണ് ​സ​ന്നി​ധാ​ന​ത്തെ​ ​ചു​മ​ത​ല.​ ​ കെ.​എം.​ ​സാ​ബു​മാ​ത്യു,​ ​കെ.​എ​ല്‍.​ ​ജോ​ണ്‍​കു​ട്ടി​ ​എ​ന്നി​വ​ര്‍​ക്ക് ​പ​മ്ബ​യു​ടെ​ ​ചു​മ​ത​ല നല്‍കും.​ ​

Post a comment

Whatsapp Button works on Mobile Device only