26 നവംബർ 2020

നരിക്കുനി ടൗണിലെ ജ്വല്ലറിയില്‍ മോഷണം
(VISION NEWS 26 നവംബർ 2020)


നരിക്കുനി: നരിക്കുനി ടൗണിലെ ജ്വല്ലറിയില്‍ മോഷണം. കൊടുവള്ളി റോഡ് ജംഗ്ഷനിലെ തനിമ ജ്വല്ലറിയിലാണ് മോഷണം നടന്നത്. പതിനൊന്നര പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കിലോ വെള്ളിയും മോഷ്ടാക്കള്‍ അപഹരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. മോഷണം തടയാന്‍ ശ്രമിച്ച ഗൂര്‍ഖയെ മോഷ്ടാക്കള്‍ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. ഗൂര്‍ഖ ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. കൊടുവള്ളി പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൊടുവള്ളി മോഡേണ്‍ ബസാര്‍ സ്വദേശി നൗഷാദിന്റേതാണ് ജ്വല്ലറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only