30 November 2020

ഗ്രീന്‍വാലി അഗ്രോ നഴ്സറി ഉല്‍ഘാടനം ചെയ്തു.
(VISION NEWS 30 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി: ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഗ്രീന്‍വാലി അഗ്രോ നഴ്സറിയുടെ ഉല്‍ഘാടനം   ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി നിര്‍വഹിച്ചു.

        ബാങ്ക് വെെസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യവില്‍പന കെ എം കോമളവല്ലി യു കെ അബുവിന് നല്‍കി നിര്‍വഹിച്ചു. ബാങ്കിന്റെ മള്‍ട്ടി ചിട്ടിയുടെ സ്പെഷല്‍ നറുക്കെടുപ്പിലൂടെയുള്ള സമ്മാനമായ മൊബെെല്‍ഫോണ്‍ കെ പി അഹമ്മദ് കുട്ടി മാസ്റ്റര്‍ ശശീന്ദ്രൻ പന്തീരാടിക്ക് സമ്മാനിച്ചു. 
             ചടങ്ങില്‍  കെ കെ അബ്ദുള്ളക്കുട്ടി, യു കെ ഹുസെെന്‍, പി നാസര്‍, പി വി സാദിഖ്, രാജീവ് മാസ്റ്റര്‍, ശാന്തകുമാര്‍, റെജി.ജെ.കരോട്ട്, യൂനുസ് അമ്പലക്കണ്ടി, ബാങ്ക് ഡയറക്ടര്‍മാരായ കെ മുഹമ്മദ്, അബ്ദുറഹിമാന്‍, മന്‍സൂര്‍, മാലിക്ക് ബാങ്ക് സെക്രട്ടറി കെ പി നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പച്ചക്കറി വിത്ത് വളങ്ങള്‍,ഫലവൃക്ഷങ്ങള്‍, തെങ്ങ് കവുങ്ങ് തെെകള്‍, ഇന്‍ഡോര്‍-ഔട്ട് ഡോര്‍ അലങ്കാര ചെടികള്‍,ജെെവ വളങ്ങള്‍ ,ജെെവ കീടനാശിനികള്‍, ഫാം കണ്‍സള്‍ട്ടന്‍സി,ചെടിച്ചട്ടികള്‍,ഗ്രോ 
ബാഗ് ,പൂന്തോട്ട നിര്‍മാണം, ലാന്‍ഡ്സ്കേപ്പിങ്, കൃഷി ഉപകരണങ്ങള്‍, വാഴ വിത്ത് തുടങ്ങിയ സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞവിലയില്‍ കൂടുതല്‍ ഗുണമേന്മയോടെ ലഭ്യമാക്കുന്ന തരത്തിലാണ് നഴ്സറി ഒരുക്കിയിട്ടുള്ളത്

Post a comment

Whatsapp Button works on Mobile Device only