07 നവംബർ 2020

ബസുകളുടെ വാഹനനികുതി; അൻപത് ശതമാനം ഇളവ് അനുവദിച്ച് സർക്കാർ
(VISION NEWS 07 നവംബർ 2020)

 തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നുള്ള ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം.ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only