21 നവംബർ 2020

സൈബര്‍ അധിക്ഷേപം; പൊലീസ് നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു
(VISION NEWS 21 നവംബർ 2020)

​   
സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ഭേദഗതിയിൽ ഗവർണ്ണർ ഒപ്പിട്ടു. അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാൻ സാധിക്കും.

വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം.

പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർ‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തയ്ക്കെതിരെ ആർക്കുവേണമെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവർത്തകർക്കെതിരെയോ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നൽകാൻ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only