കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവ നിശ്ചയിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശേരി, ഓമശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലെ കൗണ്ടിംഗ് സെന്റര്‍, കൊടുവള്ളി കെഎംഒ ഹയര്‍ സെക്കൻഡറി സ്കൂളാണ്
മുക്കത്ത് നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂൾ. കൊയിലാണ്ടി നഗരസഭ സെന്റർ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും പയ്യോളി നഗരസഭ സെന്റർ പയ്യോളി ടെക്നിക്കൽ സ്കൂളുമാണ്. വടകര മുനിസിപ്പാലിറ്റിയുടെ സെന്റർ വടകര ടൗൺഹാൾ. കൊടുവള്ളി നഗരസഭയില്‍ കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലാണ് കൗണ്ടിംഗ് സെന്റര്‍,നടുവണ്ണൂർ, ഉള്ളിയേരി, കോട്ടൂർ, ബാലുശേരി, കൂരാച്ചുണ്ട്, ഉണ്ണികുളം, പനങ്ങാട് എന്നിവിടങ്ങളിലെ കൗണ്ടിംഗ് സെന്റർ ബാലുശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ഡിസ്ട്രിബ്യൂഷൻ ബാലുശ േരി ഗവഷ ഹൈസ്കൂളുമാണ്
കോഴിക്കോട് കോർപ്പറേഷന്റെ കൗണ്ടിംഗ് സെന്ററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെന്ററും നടക്കാവ് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ്. രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഡിവിഷനുകളുടെ കൗണ്ടിംഗ് സെന്ററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെന്ററും ഫറോക്ക് കോളജ് ഓഡിറ്റോറിയമാണ്.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ എന്നിവയുടെ കൗണ്ടിംഗ് സെന്ററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെന്ററും വെസ്റ്റ് ഹിൽ ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആണ്. മാവൂർ, പെരുമണ്ണ, കുരുവട്ടൂർ, ചാത്തമംഗലം, കൊടിയത്തൂർ, പെരുവയൽ, കാരശേരി, കുന്നമംഗലം എന്നിവിടങ്ങളിലെ കൗണ്ടിംഗ് സെന്ററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെന്ററും മലബാർ ക്രിസ്ത്യൻ കോളജും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പഞ്ചായത്തുകളായ ഒളവണ്ണ, കടലുണ്ടി എന്നിവയുടെ കൗണ്ടിംഗ് സെന്ററും സാമൂതിരി ഹയർ സെക്കൻഡറി സ്കൂളാ ണ്. ചെറുവണ്ണൂർ , നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി,പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം പേരാമ്പ്ര സി കെ ജി മെമ്മോറിയൽ ഗവ. കോളജ് ആണ്. തോടന്നൂർ ബ്ലോക്ക് പരിധിയിലെ നാലു പഞ്ചായത്തുകളായ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ എന്നിവയുടേത് സെന്റ് ആന്റണീസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വടകരആണ്
തുറയൂർ, കീഴരിയൂർ, തിക്കോടി, മേപ്പയൂർ എന്നിവിടങ്ങളിലെ സെന്റർ പയ്യോളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആണ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളായ അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിലെ സെന്റർ കൊയിലാണ്ടി ഗവ. മാപ്പിള വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ സെന്റര്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളാണ്.
Post a comment