കോഴിക്കോട്: വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പിന്നോക്ക അവകാശ പ്രഖ്യാപനം നടത്തുന്നതിനും സമസ്ത നേതൃ സംഗമം തിങ്കളാഴ്ച്ച കാലത്ത് പത്തര മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ ചേരും. പുതുതായി പ്രഖ്യാപിച്ച സാമ്ബത്തിക സംവരണത്തിന്റെ മറ പിടിച്ച് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ -ഉദ്യോഗസ്ഥ ലോബിയുടെ നിലപാട് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സമസ്തയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച സംവരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃ സംഗമം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറല്‍ സെക്രട്ടരി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന സമ്മേളനത്തില്‍ സമസ്തയുടെയും കീഴ്ഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
സുപ്രഭാതം വെബ് ചാനല്‍ പരിപാടികള്‍ ലൈവായി പ്രക്ഷേപണം ചെയ്യും. ആലോചനായോഗത്തില്‍ ചെയര്മാന് ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, അബ്ദുസമദ് പൂക്കോട്ടുര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്ബിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി പ്രസംഗിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു.
Post a comment