02 November 2020

പോലീസിന്റെ 'ബാഡ്ജ് ഓഫ് ഓണർ' ലഭിച്ചവരിൽ കൊടുവള്ളി സ്വദേശിയും
(VISION NEWS 02 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി: മികച്ച പ്രകടനം കാഴ്ച വെക്കുന്ന പോലീസിലെ ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് നൽകുന്ന "ബാഡ്ജ് ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ചവരിൽ കൊടുവള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും. കൊടുവള്ളി പാലക്കുറ്റി സ്വദേശി വി. പി. കരീമിനാണ് ഈ പുരസ്‌കാരം ലഭിച്ചത്. ശാസ്ത്രീയ തെളിവുകളിലൂടെ നിരവധി കേസുകൾ തെളിയിക്കാൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതിന് ഫിംഗർപ്രിന്റ് ഐഡൻറിഫിക്കേഷൻ വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ഈ വിരലടയാള വിദഗ്ധനെ തേടിയെത്തിയത്. വി. പി. കരീം ഇപ്പോൾ കാസർക്കോട് ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ ടെസ്റ്റർ ഇൻസ്‌പെക്ടറായി ജോലി ചെയ്തുവരികയാണ്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ക്രിമിനോളജി & ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ ഇദ്ദേഹം നേരത്തെ കോഴിക്കോട് സിറ്റി പോലീസിൽ ഫിംഗർപ്രിന്റ് എക്സ്പേർട്ടായി സേവനം നടത്തിയപ്പോൾ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. 2010ൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന അഖിലേന്ത്യാ ഫിംഗർപ്രിന്റ് എക്സ്പേർട്ട് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു വി. പി. കരീം. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതിന് സംസ്ഥാന പൊലീസ് മേധാവിയുടെയും ജില്ലാ പോലീസ് മേധാവിയുടേതുമടക്കം നാൽപതോളം ഗുഡ് സർവ്വീസ് എൻറിയും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിലെ വിവിധ വിഭാഗങ്ങളിൽ നൽകുന്ന ഈ അവാർഡിന്  ഫിംഗർപ്രിന്റ് വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഈ വർഷം ഉൾപ്പെട്ടത്.

Post a comment

Whatsapp Button works on Mobile Device only