22 നവംബർ 2020

പുതിയ അധ്യക്ഷൻ വൈകാതെ; കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ച
(VISION NEWS 22 നവംബർ 2020)

​   
കോൺഗ്രസ് ദേശീയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുത്തേക്കും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തകൃതിയിൽ നടക്കുന്നതായാണ് വിവരം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ച ചേരും. മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതിയാണ് ചർച്ച ചെയ്യുന്നത്. വോട്ടെടുപ്പിന് ഡിജിറ്റൽ ഐ ഡി നൽകുന്ന കാര്യം യോഗം ആലോചിക്കുമെന്നാണ് വിവരം.

ഭിന്നാഭിപ്രായം പ്രകടിപ്പിച്ച നാല് നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സോണിയാ ഗാന്ധി തന്റെ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുടെ സംഘത്തിലെ നാല് പ്രമുഖരെയാണ് ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്പത്തിക കാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർട്ടിയുടെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only