ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടത്തിന് തറക്കല്ലിട്ടു. ഓമശ്ശേരിയില്‍ പത്ത് സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സക്കീന ടീച്ചര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി അബ്ദുറഹിമാന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസ്പെന്‍സറിക്ക് സ്വന്തം കെട്ടിടം പണിയാനായി പഞ്ചായത്ത് വിലക്കെടുത്ത സ്ഥലത്ത് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിയുക. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. കവിത പുരുഷോത്തമന്, ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം ഷറഫുന്നിസ, ബ്ലോക്ക് പഞ്ചായത്തംഗം സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, എം.സി റഫീനത്തുല്ലാഖാന്, ഡോ. ജയശ്രീ, കെ.കെ അബ്ദുല്ലക്കുട്ടി, കെ.പി അഹമ്മദ്കുട്ടി മാസ്റ്റര്‍, യു.കെ അബു, എ.കെ അബ്ദുല്ല, ഇ.കെ സാജിദ്, കെ അബ്ദുല്ലത്തീഫ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.കെ ഖദീജ മുഹമ്മദ് സ്വാഗതവും ഡോ. അമൃത നന്ദിയും പറഞ്ഞു.
Post a comment