27 നവംബർ 2020

ഫയർഫോഴ്സിന്റെ ഇടപെടൽ -വൻദുരന്തം ഒഴിവായി
(VISION NEWS 27 നവംബർ 2020)കത്തിയമർന്നു പോവുമായിരുന്ന വീടിനെ രക്ഷപ്പെടുത്താൻ നിമിഷങ്ങൾക്കുള്ളിൽ ഓടെയിത്തിയ നരിക്കുനി ഫയർഫോഴ്സ് ടീമംഗങ്ങൾക്ക് ഒരു നാടിന്റെ അഭിനന്ദനങ്ങൾ.

താമരശ്ശേരി പള്ളിപ്പുറം കിഴക്കെ മുള്ളമ്പലത്തിൽ അനിൽ കുമാറിന്റെ ഭാര്യ നീന ജോലിക്കു പോകുന്നതിന്റെ മുന്നോടിയായി അടുക്കള ജോലികൾ തീർത്തു വെക്കാൻ ഉള്ള തത്രപ്പാടിൽ പുലർച്ചെ നാലരക്ക് ഗ്യാസ് അടുപ്പ് കത്തിച്ച നിമിഷം തീ ആളിപ്പടർന്ന് മുറിയിൽ കത്തി തുടങ്ങി. ഉയർന്നു പൊങ്ങുന്ന തീജ്വാലകൾ ഓടിക്കൂടിയ നാട്ടുകാരിൽ ഭയം വർദ്ധിപ്പിച്ചു.

101 ലേക്ക് വിളിച്ചതും നരിക്കുനി ഫയർ ഫോഴ്സ് ടീമംഗങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. ദ്രുതഗതിയിൽ പാഞ്ഞെത്തിയ ഫയർമാൻമാരുടെ സമയോചിതമായ ഇടപെടൽ മറ്റു നാശനഷ്ടങ്ങളൊന്നും വരുത്താതെ വൻ ദുരന്തം ഒഴിവാക്കി.

നരിക്കുനി ഫയർഫോഴ്സിലെ ഫയർമാൻമാരായ മനോജ്, നിപിൻദാസ്, രാജേഷ്, രന്ദീ ദേവൻ, സിജിത്ത്, രാജൻ, അനിൽകുമാർ എന്നിവരടങ്ങിയ ഏഴംഗ സംഘത്തിന്റെ ധീരമായ പ്രവർത്തി അഭിനന്ദനാർഹമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only