29 നവംബർ 2020

ഇന്ധനവില കുതിക്കുന്നു; തുടര്‍ച്ചയായ ആറാംദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി
(VISION NEWS 29 നവംബർ 2020)


രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും വന്‍വര്‍ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് ആറാം ദിവസം വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 82.44 രൂപയായി ഉയര്‍ന്നു. ഡീസല്‍ ലിറ്ററിന് 76.34 രൂപയാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലവര്‍ധിച്ചതാണ് പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ കാരണമായതെന്നാണ് കമ്പനികളുടെ വിശദീകരണം.

രാജ്യതലസ്ഥാനമായി ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.13 രൂപയാണ് വില. ദില്ലിയില്‍ ഡീസലിന് ലിറ്ററിന് 72.13 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ പെട്രോളിന് ലിറ്ററിന് 85.12 രൂപയും ഡീസലിന് 77.56 രൂപയുമാണ് വില.

48 ഡോളറാണ് ക്രൂഡ് ഓയിലിന്റെ നിലവിലെ വില. നവംബര്‍ 20 മുതല്‍ രാജ്യത്ത് പ്രതിദിന വില നിയന്ത്രണം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ആറുദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ ഒന്‍പത് പൈസയുടെ വര്‍ധനവുണ്ടായി. ഡീസല്‍ വിലയില്‍ 80 പൈസയുടെ വര്‍ധനവും ഇക്കാലയളവിലുണ്ടായി. കൊവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെയാണ് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only