05 November 2020

സ്ത്രീകൾക്ക് പാർക്കാൻ ഷീ ലോഡ്ജ്
(VISION NEWS 05 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട്: നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി പാർക്കാൻ ഷീ ലോഡ്ജ് ഒരുങ്ങി. ടൗൺ പോലീസ് സ്റ്റേഷന് സമീപമുള്ള ഷീ ലോഡ്ജ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി 4.7 കോടി ചെലവിട്ടാണ് കോർപ്പറേഷൻ ഷീ ലോഡ്ജ് പണിതത്. 21 കിടപ്പുമുറികളും ആറ് ഡോർമിറ്ററിയുമുണ്ട്. 125 പേർക്ക് താമസിക്കാനാകും. താഴെനിലയിൽ അടുക്കള, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. ഒന്നാം നിലയിൽ കിടപ്പുമുറികളും വിനോദ-വിജ്ഞാന സൗകര്യങ്ങളുമുണ്ട്.

ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങാൻ കുറച്ച് കഴിയും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ടി.വി.ലളിത പ്രഭ, എം.സി.അനിൽ കുമാർ, നിർമാണം നടത്തിയ തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടർ ബിജു, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, സൂപ്രണ്ടിങ് എൻജിനിയർ കെ.ജി.സന്ദീപ് എന്നിവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only