16 നവംബർ 2020

കൂടത്തായി ഐ.ഡി.സി നൂറെ മദീന സമാപിച്ചു
(VISION NEWS 16 നവംബർ 2020)
ഓമശ്ശേരി: തിരുനബി(സ) ജീവിതം: സമഗ്രം സമ്പൂർണ്ണം എന്ന പ്രമേയത്തിൽ സമസ്ത നടത്തിയ കാമ്പയിന്റെ ഭാഗമായി കൂടത്തായി ഐ. ഡി. സി നടത്തിയ നൂറെ മദീന മീലാദ് കോൺഫ്രൻസിന് പ്രാർത്ഥനാ സദസ്സോടെ സമാപനം കുറിച്ചു. എസ്.വൈ.എസ് സംസ്ഥാന സിക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ഐ.ഡി.സി. വൈസ് ചെയർമാൻ കെ.എം.ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ മുഹമ്മദ് ഹൈതമി വാവാട് വിദാഅ' (തിരുനബിയുടെ വഫാത്ത് വിവരണം) പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബുമാരായ അബ്ദുൽ ഹക്കീം ബാഖവി പൂനൂർ, ജലീൽ ഫൈസി വയനാട്,താമരശ്ശേരി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജന.സിക്രട്ടറി പി.ടി.ഷൗക്കത്തലി മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ കളരാന്തിരി, ഹാഫിള് സുഹൈൽ പുറായിൽ, അമ്മദ് ഹാജി മാളിയേക്കൽ ,റഫീഖ് കൂടത്തായി, അബ്ദുൽ കരീം വെഴുപ്പൂർ, ഷമീർ മുരിങ്ങാക്കോടൻ,എ.കെ.നിസാർ, റസാക് സി ടി പ്രസംഗിച്ചു.മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലായ് ചൊല്ലിയ 42 ലക്ഷം സ്വലാത്തിന്റെ പൂർത്തീകരണ ദുആ സംഗമം നടന്നു.മുനീർ കൂടത്തായി സ്വാഗതവും അൻവർ പുറായിൽ നന്ദിയും പറഞ്ഞു.കിസ് വ ഫേയ്സ്ബുക്ക് പേജിലും യു ടുബ് ചാനലിൽ ലൈവ് സംപ്രേഷണം നടത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only