ഓമശ്ശേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ അഞ്ച് വാർഡിലേക്കും , കൊടുവള്ളി ബ്ലോക്കിലെ രണ്ട് ഡിവിഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കുമെന്ന് പിഡിപി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ശൗക്കത്തലി ഓമശ്ശേരി അധ്യക്ഷതവഹിച്ചു. അഹമ്മദ് കുട്ടി മാതപറമ്പിൽ ഉദ്ഘാടനം ചെയ്തു. നാസർ കുളത്തക്കര,റസാക്ക് വേനപ്പാറ, ജയ്സു മുണ്ടുപാറ,ജവാദ് പുത്തൂർ എന്നിവർ സംസാരിച്ചു.
Post a comment