20 നവംബർ 2020

രാഹുലിനെയും മന്‍മോഹനെയും അപമാനിച്ചു: ഒബാമക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി
(VISION NEWS 20 നവംബർ 2020)


അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പുസ്തകം എ പ്രൊമിസ്ഡ് ലാന്‍ഡിനെതിരെ ഉത്തര്‍പ്രദേശില്‍ പരാതി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും കുറിച്ചുള്ള പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അവരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തത്.

ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് ഗ്യാന്‍ പ്രകാശ് ശുക്ല ആണ് കേസ് ഫയല്‍ ചെയ്തത്. ലാല്‍ഗഞ്ജ് സിവില്‍ കോടതിയിലാണ് പരാതി നല്‍കിയത്. കോടതി ഡിസംബര്‍ 1ന് വാദം കേള്‍ക്കും. രാഹുലിനും മന്‍മോഹന്‍ സിങിനുമെതിരായ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ നേതാക്കളെ പിന്തുണയ്ക്കുന്ന ലക്ഷക്കണക്കിന് അണികളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ട്. അവര്‍ പുസ്തകത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കും. അത് പ്രശ്നങ്ങള്‍ക്കിടയാക്കും. ഒബാമക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.

രാഹുലിന് ഭീഷണിയാവില്ലെന്നതിനാലാണ് സോണിയ മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയതെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. അസാധാരണമായ ജ്ഞാനമുള്ളയാളാണ് മന്‍മോഹനെന്നും ഒബാമ പറയുന്നു. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍. വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പഠി​​​​ക്കാ​​​​ൻ ശ്ര​​​മി​​​​ക്കാ​​​​ത്ത, പ​​​​രി​​​​ഭ്ര​​​​മ​​​​വും സ​​​​ങ്കോ​​​​ച​​​​വു​​​​മു​​​​ള്ള ആ​​​​ളാ​​​​ണ് രാ​​​​ഹു​​​​ലെ​​​​ന്നും മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലെന്നും ഒബാമ നിരീക്ഷിച്ചു.

കടപ്പാട് :MEDIA ONE 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only