19 നവംബർ 2020

കാരാട്ട് ഫൈസൽ പിൻമാറില്ല; പത്രിക സമർപ്പിച്ചു; ചുണ്ടപ്പുറത്ത് സ്വതന്ത്രനായി മത്സരിക്കും
(VISION NEWS 19 നവംബർ 2020)കൊടുവള്ളി: കാരാട്ട് ഫൈസൽ പത്രിക സമർപ്പിച്ചു. കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടപ്പുറത്ത് സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളിയിലെ ജനങ്ങൾ തനിക്കൊപ്പമാണെന്ന് കാരാട്ട് ഫൈസൽ പ്രതികരിച്ചു. സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്ലക്സ് ബോര്‍ഡ‍ുകളും എല്ലാം തയ്യാറായ ശേഷമാണ് ഫൈസലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. പക്ഷേ അപ്പോഴേക്കും കാരാട്ട് ഫൈസലും പ്രവര്‍ത്തകരും ഒരു തവണ ചുണ്ടപ്പുറം വാര്‍ഡിലെ എല്ലാ വീടുകളിലുമെത്തിയിരുന്നു. പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഫൈസല്‍ മല്‍സരിക്കേണ്ടെന്ന സിപിഎം തീരുമാനം വന്നു. എന്നാൽ, മത്സര രംഗത്ത് തുടരുമെന്ന് കാരാട്ട് ഫൈസലും നിലപാട് എടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only