03 നവംബർ 2020

സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
(VISION NEWS 03 നവംബർ 2020)

 
ഓമശ്ശേരി :ജി.എസ്.ടി.യിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ്സ് നിര്‍ത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ്നടപടികള്‍ പിന്‍വലിക്കുക,പുതുക്കിയവാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്  വ്യാപാരി വ്യവസായി ഏകപന സമിതി ഓമശ്ശേരിയിൽ പഞ്ചായത്ത് ഓഫീസ്‌,ബസ് സ്റ്റാൻഡ്, ഹൈവേ ജങ്ഷൻ, പോസ്‌റ്റോഫീസ്, തുടങ്ങി പത്തോളം കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.
  യൂണിറ്റ് പ്രസിഡണ്ട് എകെ അബ്ദുള്ള, ജനറൽ സെക്രട്ടറി വിവി ഹുസ്സൈൻ, യൂണിറ്റ് ഭാരവാഹികളായ പികെ സലിം, കെ ലത്തീഫ്, റോമാ സലാം, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, സലാം മഞ്ചേരി, മുദ്ദസിർ, ലത്തീഫ് മെട്രോ യൂത്ത് വിങ് ഭാരവാഹികളായ എംകെ ഷമീർ, മുഹമ്മദലി സുറുമ, കബീർ റെഡ് റ്റാഗ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സമരങ്ങൾക്ക് നേത്രത്വം നൽകി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only