18 നവംബർ 2020

മക്ക നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുന്നു
(VISION NEWS 18 നവംബർ 2020)

​   
സൗദി അറേബ്യയിലെ വിശുദ്ധ മക്ക നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാൻ അധികൃതർ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഗവണ്‍മെന്‍റ് സേവനങ്ങള്‍ ഇ-നെറ്റ് വര്‍ക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. മക്കയേയും പുണ്യസ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് മക്ക പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് മക്ക ഗവര്‍ണ്ണര്‍ പറഞ്ഞത്.

അത്യാധുനിക സംവിധാനങ്ങളോടെ മക്കയേയും പുണ്യസ്ഥലങ്ങളേയും ലോകോത്തര നിലവാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് സ്മാര്‍ട്ട് മക്ക പദ്ധതി. ഭാവിയില്‍ പുണ്ണ്യസ്ഥലങ്ങളെ മുഴുവന്‍ ഇ-സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only