തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ ഒഴികെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം.
നിരന്തരമായ ആവശ്യങ്ങളും അതിലുപരി കേരളത്തില്‍ കൊവിഡിന്റെ തോത് കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ക്ലാസ് മുറിയുടെ പകുതി വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. പരമാവധി നൂറു വിദ്യാര്‍ഥികളില്‍ താഴെ മാത്രം കുട്ടികളേയേ പ്രവേശിപ്പിക്കാവൂ. ദുരന്തനിവാരണ അതോറിറ്റിയാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പുറത്തിറക്കിയത്. സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായുള്ളതാണ് ഈ തീരുമാനം.
Post a comment