06 November 2020

സാമൂഹ്യദ്രോഹികളുടെ വിളയാട്ടം, ടാര്‍ ചെയ്ത റോഡില്‍ ഓയില്‍ ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമം
(VISION NEWS 06 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി: മേലേ ഓമശ്ശേരി-മേലാമ്പ്ര-മുക്കം റോഡ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സാമൂഹ്യ ദ്രോഹികള്‍ ഓയില്‍ ഒഴിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് ഉയര്‍ത്തി റീ ടാര്‍ ചെയ്ത സ്ഥലങ്ങളില്‍ മാത്രമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഓയില്‍ ഒഴിച്ചത്. ഈ റോഡില്‍ രണ്ട് റീച്ചായാണ് റോഡ് ഉയര്‍ത്തി നവീകരണം പൂര്‍ത്തിയാക്കിയത്. ഈ ഭാഗങ്ങളില്‍ മാത്രമായി ഓയില്‍ റോഡില്‍ പരന്നു കിടക്കുന്നത് കണ്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഗുരുതര വിശയമാണെന്ന് മനസ്സിലായത്. ഓയില്‍ റോഡില്‍ ഒഴിച്ചതാണെന്ന് വ്യക്തമാണ്. വാഹനങ്ങളില്‍ നിന്നും ഇത്രെയുമധികം ഓയില്‍ ഒരേ സമയം റോഡില്‍ വിവിധ ഭാഗങ്ങളില്‍ വീഴാനുള്ള സാധ്യത കുറവാണെന്നും മനസ്സിലാകും. ഒരേ ദിശയില്‍ മാത്രമല്ല റോഡില്‍ വൃത്താകൃതിയിലും റോഡിലെ ഹംപില്‍ മുഴുവനായും ഓയില്‍ ഒഴിച്ചിട്ടുണ്ട്. പുതുതായി ടാർ ചെയ്ത ഭാഗത്ത് മാത്രമാണിതുള്ളത്. ഇടക്കുള്ള പഴയ ടാറിംഗ് ഭാഗങ്ങളിൽ ഇതില്ല എന്നതാണ് സംശയം വർധിപ്പിച്ചത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢ പ്രവര്‍ത്തനങ്ങളായിട്ടാണ് ഇതിനെയും നാട്ടുകാര്‍ കാണുന്നത്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചിരുന്നു. ചിലര്‍ ഇതിന് മുന്‍പും സമാനമായ രീതിയില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്. നവീകരണം പൂര്‍ത്തിയാക്കിയ റോഡ് ഓയില്‍ ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only