14 November 2020

ചാച്ചാജിയുടെ ഓർമ്മയിൽ ഒരു ശിശുദിനം കൂടി
(VISION NEWS 14 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ചാച്ചാജിയുടെ ഓർമ്മയിൽ ഒരു ശിശുദിനം കൂടി; ഭാവി ഇന്ത്യയെ വളർത്തിയെടുക്കുന്നതിൽ ഇന്നത്തെ കുട്ടികളുടെ പങ്ക് ഏറെ പ്രാധാന്യം തന്നെ....
“ഇന്നത്തെ കുട്ടികളാണ് നാളത്തെ​ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,” ഒരിക്കൽ ചാച്ചാജി പറയുകയുണ്ടായി. കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് ഇടപഴകാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനായ നവംബർ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നു. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഈ ദിവസം ആഘോഷിക്കുന്നത്. ആര്‍പ്പുവിളുകളുടെയും, ശൈശവാഘോഷത്തിന്‍റെയും ദിനമാണിത്. 
രാജ്യത്തെ വിദ്യാസമ്പന്നരും ആരോഗ്യമുള്ളവരുമായ പൗരന്മാരായി ആനന്ദിച്ച് വളരുവാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് ശിശുദിനം ആഘോഷിക്കുന്നത്. മാത്രമല്ല അവര്‍ക്കുള്ളത് മറ്റുള്ളവരുമായി മൂല്യബോധത്തെക്കുറിച്ച് പങ്കുവയ്ക്കുന്നതിനും അത്തരത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കാനാകുമെങ്കില്‍, നിങ്ങളുടെ കുട്ടി ഉത്തരവാദിത്വമുള്ള ഒരു മനുഷ്യജീവിയായി വളര്‍ന്നുവരുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.

രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.
 വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കാറുണ്ട്. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ആഢംഭരത്തിന്‍റെയും മഹത്വത്തിന്‍റെയും ഇടയില്‍ ചാച്ചാ നെഹ്‌റുജിയുടെ യഥാര്‍ത്ഥ സന്ദേശത്തെ നമ്മള്‍ കാണാതെ പോകരുത്.

 അത് വളര്‍ന്നുവരാനുള്ള സുരക്ഷിതവും സ്നേഹനിര്‍ഭരമായ ഒരു സാഹചര്യം നമ്മുടെ കുട്ടികള്‍ക്ക് സജ്ജീകരിച്ചു കൊടുക്കുന്നു. മാത്രമല്ല വലിയ കാല്‍വയ്പ്പുകള്‍ നടത്താനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യാനുമുള്ള ബൃഹത്തും സമാനവുമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഈ ദിനം നമ്മള്‍ ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും, അവരുടെ ചാച്ചാ നെഹ്‌റുവിന്‍റെ നിലവാരത്തിലും മാതൃകയിലും വളരാന്‍ അവരെ പഠിപ്പിക്കേണ്ടതിനും വേണ്ടിയുള്ള ഓര്‍‌മ്മപ്പെടുത്തലായിട്ടാണ് ശിശുദിനത്തെ കാണേണ്ടത്. ചാച്ചാജിയുടെ ഓർമ്മകൾ നിറയുന്ന ഈ ശിശുദിനത്തിൽ നല്ല ശീലങ്ങളോടും ചിന്തകളോടും കൂടി ഓരോ കുരുന്നുകളും വളരട്ടെ... എല്ലാവർക്കും ശിശുദിനാശംസകൾ.

Post a comment

Whatsapp Button works on Mobile Device only