22 നവംബർ 2020

ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍
(VISION NEWS 22 നവംബർ 2020)കൊ​​​ച്ചി: എ​​​.എം(​​​ആം​​​പ്ലി​​​റ്റി​​​യൂ​​​ട്ട് മോ​​​ഡു​​​ലേ​​​റ്റ​​​ഡ്) ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ള്ള റേ​​​ഡി​​​യോ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​നു​​​ള്ള നീ​​​ക്കം സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് നി​​​ല​​​യ​​​ങ്ങ​​​ള്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക്. ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ വാ​​​ള്‍​വു​​​ക​​​ള്‍ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​താ​​​ണ് ആ​​​കാ​​​ശ​​​വാ​​​ണി നി​​​ല​​​യ​​​ങ്ങ​​​ള്‍ പൂ​​​ട്ടാ​​​ന്‍ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ല്‍ വ​​​ള​​​രെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​യ്ത രീ​​​തി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ഴും ആ​​​കാ​​​ശ​​​വാ​​​ണി നി​​​ല​​​യ​​​ങ്ങ​​​ൾ പി​​​ന്‍​തു​​​ട​​​രു​​​ന്ന​​​ത്.

നി​​​ല​​​വി​​​ല്‍ ആ​​​കാ​​​ശ​​​വാ​​​ണി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ വാൽവു​​​ക​​​ള്‍ ലോ​​​ക​​​ത്തൊ​​​രി​​​ട​​​ത്തും നി​​​ര്‍​മി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​തും പ​​​രി​​​മി​​​തി​​​യാ​​​ണ്. അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്ന ആ​​​ല​​​പ്പു​​​ഴ നി​​​ല​​​യം പ്ര​​​ക്ഷോ​​​ഭ​​​ത്തെ തു​​​ട​​​ര്‍​ന്ന് പ്ര​​​സാ​​​ര്‍ ഭാ​​​ര​​​തി പി​​​ന്‍​വ​​​ലി​​​ച്ചെ​​​ങ്കി​​​ലും ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ത് വീ​​​ണ്ടും പ്ര​​​ശ്‌​​​ന​​​മാ​​​യേ​​​ക്കും.

ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ചു​​​രു​​​ങ്ങി​​​യ​​​തു ഒ​​​രു വ​​​ര്‍​ഷ​​​മെ​​​ങ്കി​​​ലു​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ അ​​​തു​​​വ​​​രെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ത്തി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നു​​​ള്ള നീ​​​ക്ക​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. എ​​​.എം സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടെ​​​ന്നും പ്ര​​​വ​​​ര്‍​ത്ത​​​ന ചെ​​​ല​​​വ് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും ന്യാ​​​യം പ​​​റ​​​യു​​​മ്പോ​​​ഴും കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് അ​​​പ്‌​​​ഡേ​​​റ്റ് ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മം പ്ര​​​സാ​​​ര്‍ ഭാ​​​ര​​​തി ന​​​ട​​​ത്തു​​​ന്നി​​​ല്ല. ഇ​​​തു കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു പ്ര​​​ധാ​​​ന കേ​​​ന്ദ്രം മ​​​തി​​​യെ​​​ന്ന നി​​​ല​​​പാ​​​ടും പ്ര​​​സാ​​​ര്‍ ഭാ​​​ര​​​തി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തേസ​​​മ​​​യം എ​​​ഫ്.എം ബാ​​​ന്‍​ഡു​​​ക​​​ള്‍ നി​​​ല​​​നി​​​ര്‍​ത്തും. റി​​​ലേ വാ​​​ര്‍​ത്ത​​​ക​​​ള​​​ട​​​ക്കം എ​​​.എം ബാ​​​ന്‍​ഡി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്യു​​​ന്ന​​​ത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only