13 നവംബർ 2020

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
(VISION NEWS 13 നവംബർ 2020)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. എൽഡിഎഫ് കൺവീനർ എ.വിജരാഘവന് താൽക്കാലിക ചുമതല നൽകി. തുടർ ചികിത്സയ്ക്കായി പോകാൻ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാർട്ടി യോഗത്തിൽ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതു സംബന്ധിച്ച് ചർച്ചകളിലുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. ചികിൽസയ്ക്കായി പോയപ്പോഴും കോടിയേരി അവധിയെടുത്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only